കോതമംഗലം : കോതമംഗലത്ത് പട്ടയ മേള സംഘടിപ്പിച്ചു. കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്ക് പരിധിയിലെ പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്. കോതമംഗലം ചെറിയ പള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ നടന്ന പട്ടയ മേളയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കോതമംഗലം - 50, കുന്നത്തുനാട് - 39, മൂവാറ്റുപുഴ - 44 എന്നിങ്ങനെ 133 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്. ചടങ്ങിൽ പി.വി. ശ്രീനിജൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. എംപിഐ ചെയർമാർ ഇ.കെ. ശിവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, കോതമംഗലം നഗരസഭ വൈസ് ചെയർപേഴ്സണൽ സിന്ധു ഗണേശൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണൻ,
ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ഗോപി, കെ.കെ. ശിവൻ, ശാന്തമ്മ പയസ്, പി.റ്റി ബെന്നി, പി.കെ. മൊയ്തു, എൻ.സി ചെറിയാൻ, മനോജ് ഗോപി, ബേബി പൗലോസ്, എറണാകുളം ഡെപ്യൂട്ടി കളക്ടർ (ജനറൽ) വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ എൽ.ആർ. സുനിത ജേക്കബ്, സുനിൽ മാത്യു, തഹസിൽദാർമാരായ വി.എസ്. മഞ്ജുഷ (എൽആർ), എം. മായ, ബോബി റോസ്, മൂവാറ്റുപുഴ ആർഡിഒ പി.എൻ. അനിൽ, കോതമംഗലം തഹസിൽദാർ എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.