കു​ടി​വെ​ള​ളത്തിൽ അ​ണു​ബാ​ധ; 35 വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ തേ​ടി
Thursday, July 17, 2025 4:52 AM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ലെ സ്വ​കാ​ര്യ ഹോ​സ്റ്റ​ൽ കാ​ന്‍റീ​നി​ലെ കു​ടി​വെ​ള്ള​ത്തി​ൽ നി​ന്നു​ള​ള അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് 35 വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ തേ​ടി. തൃ​ക്കാ​ക്ക​ര പൈ​പ്പ് ലൈ​ൻ ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ർ​മ​ൻ ഭാ​ഷാ​പ​ഠ​ന സ്ഥാ​പ​ന​ത്തി​ലെ​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്.

ശ​നി​യാ​ഴ്ച മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ പ​നി, ഛർ​ദ്ദി വ​യ​റി​ള​ക്കം, തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ക​ള​മ​ശേരി​ മെ​ഡി​ക്ക​ൽ കോ​ള​ജ് , ബിആ​ൻ​ഡ്ബി ആ​ശു​പ​ത്രി, തൃ​ക്കാ​ക്ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, തൃ​ക്കാ​ക്ക​ര പ​ബ്ലി​ക് ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ൽ​സ തേ​ടി​യി​രു​ന്നു.

25 പെ​ൺ​കു​ട്ടി​ക​ളും 10 ആ​ൺകു​ട്ടി​ക​ളു​മാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​സി​ഫ്,പ​ബ്ലി​ക് ഹെ​ൽ​ത്ത് സെന്‍റെ​ർ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ളജ് ഹോ​സ്റ്റ​ലി​ൽ ഉ​ൾ​പ്പ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. കു​ടി​വെ​ള്ള സാ​മ്പ​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

മ​ഴ​ക്കാ​ല​മാ​യതോ​ടെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ളു​ടെ എ​ണ്ണം പെ​രു​കി​യി​ട്ടു​ണ്ട്. കാ​ക്ക​നാ​ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ്യ ത​ട്ടു​ക​ട​ക​ളി​ലും മ​ലി​ന​ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട് .