ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, July 16, 2025 10:24 PM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സൗ​ത്ത് മാ​റാ​ടി ആ​ഷ്ലി ഫ​ർ​ണീ​ച്ച​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ, ക​ർ​ണാ​ട​ക ഗോ​പാ​ല​പു​രം സ്വ​ദേ​ശി ഫ​യാ​ഖാ​ന്‍റെ (45) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​ഞ്ചേ​രി​പ​ടി തി​രു​മ​ധു​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ക്ക​ട​വി​ൽ ബ​ന്ധു​വി​നോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഫ​യാ​ഖാ​ൻ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ൻ​ഡി​ആ​ർ​എ​ഫും അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യും സ്കൂ​ബാ ടീ​മും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി കാ​യ​നാ​ട് നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.