ആ​ലു​വ​യി​ൽ യാ​ത്രാ ബ​സ് പ​രി​ശോ​ധ​ന: 48 ബ​സു​ക​ൾ​ക്കെ​തി​രെ കേ​സ്
Friday, July 18, 2025 4:42 AM IST
ആ​ലു​വ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 48 ബ​സു​ക​ൾ​ക്കെ​തി​രെ കേ​സു​ക​ളെ​ടു​ത്തു.

ആ​കെ 65 ബ​സു​ക​ളി​ലാ​ണ് ഇ​ന്ന​ലെ സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച്ച മു​ത​ൽ ജി​ല്ല​യി​ൽ എ​ട്ട് സ്ക്വാ​ഡു​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും.