നെ​യ്മീ​ന് ക്ഷാ​മം, പൊ​ള്ളും വി​ല
Friday, July 18, 2025 4:30 AM IST
വൈ​പ്പി​ൻ : ഈ ​സീ​സ​ണി​ൽ ആ​ഴ​ക്ക​ട​ലി​ൽ നെ​യ്മീ​നി​ന്‍റെ സാ​ന്നി​ധ്യം കു​റ​ഞ്ഞ​ത് ഒ​ഴു​ക്ക് വ​ല​ക്കാ​ർ​ക്കും നെ​യ്മീ​ൻ പ്രി​യ​ർ​ക്കും ഒ​രേ​പോ​ലെ തി​രി​ച്ച​ടി​യാ​യി. ഒ​ഴു​ക്കു വ​ല​ക്കാ​ർ​ക്ക് സാ​ധാ​ര​ണ മ​ൺ​സൂ​ൺ ആ​രം​ഭം മു​ത​ൽ ത​ന്നെ വ​റ്റ, ശീ​ലാ​വ്, ഓ​ല​ക്കൊ​ടി​യ​ൻ, കേ​ര, തു​ട​ങ്ങി​യ മീ​നു​ക​ൾ​ക്കൊ​പ്പം നെ​യ്മീ​നും ന​ല്ല പോ​ലെ ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഈ ​സീ​സ​ണി​ൽ വ​ള​രെ കു​റ​ഞ്ഞ​തോ​തി​ൽ മാ​ത്ര​മാ​ണ് നെ​യ്മീ​ൻ ല​ഭി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ആ​വ​ശ്യ​ക്കാ​ർ​ക്ക് വ​ലി​യ വി​ല​കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ.

അ​ഞ്ചു കി​ലോ​യ്ക്ക് മു​ക​ളി​ൽ തൂ​ക്കം വ​രു​ന്ന നെ​യ്മീ​നി​ന് ഹാ​ർ​ബ​റി​ൽ ത​ന്നെ കി​ലോ​യ്ക്ക് 1200 രൂ​പ വ​രെ വി​ല​യു​ണ്ട്. ഒ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ൽ തൂ​ക്ക​മു​ള്ള​വ​യ്ക്ക് കി​ലോ​യ്ക്ക് 800 മു​ത​ൽ 1000 വ​രെ​യാ​ണ് വി​ല. ഒ​രു കി​ലോ​യി​ൽ താ​ഴെ​യു​ള്ള​വ​യ്ക്കാ​ക​ട്ടെ 400 രൂ​പ​യും കൊ​ടു​ക്ക​ണം.

ഇ​ത് മാ​ർ​ക്ക​റ്റി​ൽ എ​ത്തു​മ്പോ​ൾ യ​ഥാ​ക്ര​മം 1500, 1200, 600 രൂ​പ കൊ​ടു​ക്കേ​ണ്ടി​വ​രും. വി​ല കൂ​ടി​യ​തോ​ടെ ഇ​ട​ത്ത​രം ഹോ​ട്ട​ലു​ക​ളി​ൽ നെ​യ്മീ​നി​ന്‍റെ സ്ഥാ​നം നാ​ട​ൻ കാ​ളാ​ഞ്ചി കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.