തീ​പി​ടി​ത്തം: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു
Friday, July 18, 2025 6:27 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ര​യാ​ർ​പ​ള്ള​ത്തെ പി.​കെ. വെ​ള്ള​ച്ചി​യു​ടെ വീ​ട് ഷോ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം തീ ​പി​ടി​ച്ചു. ടി​വി, ഫാ​ൻ, മേ​ശ എ​ന്നി​വ ക​ത്തി ന​ശി​ക്കു​ക​യും വി​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

കു​റ്റി​ക്കോ​ൽ ഫ​യ​ർ​ഫോ​ഴ്സി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫി​സ​ർ ദീ​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും രാ​ജ​പു​രം എ​സ്ഐ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, മെ​മ്പ​ർ പി. ​ഗീ​ത എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.