കാസര്‍ഗോഡ്: സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ചരിത്രം തിരുത്താനും അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ശ്രമം നടന്നുകൊണ്ടിരിക്കുമ്പോള്‍ ദേശീയ-മതേതരത്വ ബോധമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കുകയാണ് ജവഹര്‍ ബാൽ മഞ്ചിന്റെ ലക്ഷ്യമെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍.
ജവഹര്‍ ബാൽ മഞ്ച് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് പള്ളിക്കര അധ്യക്ഷതവഹിച്ചു.
രജിത രാജന്, കെ. നീലകണ്ഠന്, ജയിംസ് പന്തമാക്കല്‍, സാജിദ് മവ്വല്‍, എം.സി. പ്രഭാകരന്, പി.വി. സുരേഷ്, സോമശേഖര ഷേണി, എം. കുഞ്ഞമ്പു നമ്പ്യാര്‍, ഉനൈസ് ബേഡകം, ശ്രീജിത് മാടക്കാല്‍, എ. വാസുദേവന്‍, കുഞ്ഞികൃഷ്ണന് മാടക്കല്‍, ശ്രീനാഥ് ബദിയടുക്ക, മണിമോഹന്‍ ചട്ടഞ്ചാല്‍, രാഹുല്‍ കൊഴുമ്മല്‍, ശ്രീനിവാസന് അരവത്ത്, ജിബിന്‍ ജയിംസ്, സുജിത്, മയൂഖ ഭാസ്കര്‍, ഭാഗ്യലക്ഷ്മി എന്നിവര്‍ സംസാരിച്ചു.