വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷതവഹിച്ചു. ഷോബി ജോസഫ്, കെ.ആർ. വിനു, സുകുമാരൻ അരിങ്കല്ല്, ജോർജ് മൈലാഡൂർ എന്നിവർ പ്രസംഗിച്ചു.
കെഎസ്എസ്പിഎ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും നവാഗതർക്ക് വരവേൽപ്പും നടത്തി. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. എവുജിൻ അനുസ്മരണ പ്രഭാഷണം നടത്തി. മാത്യു സേവ്യർ അധ്യക്ഷതവഹിച്ചു. പി.പി. കുഞ്ഞമ്പു മുഖ്യപ്രഭാഷണം നടത്തി.
ഡോ. അനുശ്രീ, ഡോ.വി. അമൃത, സെബിൻ സെബാസ്റ്റ്യൻ എന്നിവരെ ജില്ലാ സെക്രട്ടറി തോമസ് മാത്യു ആദരിച്ചു. ശാന്തമ്മ ഫിലിപ്പ്, എം.യു. തോമസ്, ബി. റഷീദ എം.കെ. ദിവാകരൻ, ജി. മുരളീധരൻ, പി.എം. ഏബ്രഹാം, പി.എ. ജോസഫ്, കെ. കുഞ്ഞമ്പു നായർ, ഷേർളി ഫിലിപ്പ്, ജോസുകുട്ടി അറയ്ക്കൽ, മിനി ജോസഫ്, ബാലൻ കക്കാണത്ത് എന്നിവർ സംസാരിച്ചു.
ബളാൽ: മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. വാർഡ് പ്രസിഡന്റ് സി.വി. ശ്രീധരൻ അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ അനുസ്മരണപ്രഭാഷണം നടത്തി.
ഭീമനടി: എളേരി-ഭീമനടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. എളേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.വി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി ജോസഫ്, ഭീമനടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എ. ബാബു, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. വർക്കി, രാജേഷ് തമ്പാൻ, ജോയി മാരൂർ, പി.കെ. അബൂബക്കർ, ഷെരീഫ് വാഴപ്പള്ളി, എം. അബൂബക്കർ, ജോബിൻ പറമ്പ, പി.ടി. ജോസഫ്, മാത്യു വർക്കി, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. തങ്കച്ചൻ, ടി.എ. ജെയിംസ്, മോളിക്കുട്ടി ടീച്ചർ, ലില്ലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം മുതിർന്ന കോൺഗ്രസ് നേതാവ് എം.സി. ജോസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, മാത്യു പടിഞ്ഞാറേൽ, എം.കെ. ഗോപാലകൃഷ്ണൻ, ബെന്നി കോഴിക്കോട്ട്, മനോജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിയെയും ഭരണസമിതി അംഗങ്ങളെയും 120 തവണ രക്തദാനം നടത്തിയ വി.ജെ. ജോസഫ് വടക്കേപറമ്പിൽ, മദ്യനിരോധന പ്രവർത്തകൻ തങ്കച്ചൻ കൊല്ലക്കൊമ്പിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കള്ളാർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കൂക്കൾ, ഗിരീഷ് നീലിമല, ബി. അബ്ദുള്ള, പി.എ. ആലി, വി. കുഞ്ഞിക്കണ്ണൻ, റോയി ആശാരികുന്നേൽ, ബാബു കാരക്കുന്നേൽ, രാജേഷ് പെരുമ്പള്ളി, ശശിധരൻ മൊടക്കട്ട്, കുഞ്ഞിക്കണ്ണൻ കുരംകയ എന്നിവർ പ്രസംഗിച്ചു.
കടുമേനി: ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ മലയോര മേഖല ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കടുമേനി ഹോളി ഫാമിലി കോൺവെന്റ് ശാന്തിഭവനിലെ അമ്മമാർക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്കി. ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി ചെറുപുഴ ജെഎം യുപി സ്കൂൾ മാനേജർ കെ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ പ്രസിഡന്റ് കെ.വി.സന്തോഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജുകുട്ടി കരിമഠം, വാർഡ് പ്രസിഡന്റ് ജോസഫ് വാഴയിൽ, സൈമൺ പള്ളത്തുകുഴി, ശാന്തിഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ഇസബെൽ, പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് പാറേക്കുടിലിൽ, സോണിയ വേലായുധൻ, തേജസ് ഷിന്റോ, വി.ബി. ബാലചന്ദ്രൻ, മേഴ്സി മാണി, സിന്ധു ടോമി, ഫൗണ്ടേഷൻ ഭാരവാഹികളായ ജോഷി തെങ്ങുംപള്ളി, ദിലീപ് മുനയംകുന്ന്, സോണി പൊടിമറ്റം എന്നിവർ സംബന്ധിച്ചു.
രാജപുരം: പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജപുരം ടൗണിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ, വാർഡ് പ്രസിഡന്റ് ഒ.സി. ജെയിംസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.യു. തോമസ്, സെക്രട്ടറി റോയ് ആശാരികുന്നേൽ, പി.എ. ആലി, പി.എൽ. റോയ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി ജോസഫ്, കെ.ടി. മാത്യു എന്നിവർ പ്രസംഗിച്ചു.