പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാംചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ കോണ്ഗ്രസ് ഓഫീസിൽ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ എ. തങ്കപ്പൻ അധ്യക്ഷനായിരുന്നു.
യോഗത്തിൽ നേതാക്കളായ പി.വി. രാജേഷ്, പി. ബാലഗോപാൽ, വി. രാമചന്ദ്രൻ, സി.വി. സതീഷ്, സുധാകരൻ പ്ലാക്കാട്, രാജീവ് രാമനാഥ്, പി.എച്ച്. മുസ്തഫ, സി. കിദർ മുഹമ്മദ്, എച്ച.് മുബാറക്ക്, അസീസ് പട്ടാന്പി എന്നിവർ പ്രസംഗിച്ചു.
ജവഹർരാജ്, വി. മോഹനൻ, മോഹൻ ബാബു, ബോബൻ മാട്ടുമന്ത, ഡി. വനരാജ്, എ. കൃഷ്ണൻ , മിനി ബാബു, അനുപമ പ്രശോഭ്, ഗൗതമി, കെ.ഐ. കുമാരി, എഫ്.ബി. ബഷീർ, പി.എം. ശ്രീവത്സൻ, എ. രമേശ്, എസ്. സേവ്യർ, എസ്.എം. താഹ, ഹരിദാസ് മച്ചിങ്ങൽ, അബ്ദുള്ള, നൗഷാദ് കള്ളിക്കാട്, വി. ഗോപി തുടങ്ങിയവർ പങ്കെടുത്തു.
കല്ലടിക്കോട്: കേരളത്തിലെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട ജനകീയ നേതാവായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന് കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും വികസന മേഖലയിലും സ്തുത്യർഹമായ പരിഗണനകൾ നൽകിയ നേതാവും ആയിരുന്നു ഉമ്മൻചാണ്ടി. കരിമ്പ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷൈജു, എം.കെ. മുഹമ്മദ് ഇബ്രാഹിം, ആന്റണി മതിപ്പുറം,കെ. കെ. ചന്ദ്രൻ, ഡോ. മാത്യു കല്ലടിക്കോട്, ഹരിദാസ് മങ്ങാറംകോട് , റിയാസ് എന്നിവർ പ്രസംഗിച്ചു.
നെന്മാറ: മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ചു പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. നെന്മാറ ഗവ. ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഉച്ചഭക്ഷണവും നൽകി. ഡിസിസി ജനറൽ സെക്രട്ടറി സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. നെന്മാറ മണ്ഡലം പ്രസിഡന്റ് ആർ. സുരേഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എസ്. വിനോദ്, പത്മകുമാർ, പ്രദീപ് നെന്മാറ, എം.ആർ. നാരായണൻ, പി.പി. ശിവപ്രസാദ്, എൻ. സോമൻ, ഷാജി, എ. യൂസഫ്, വേലായുധൻ, പ്രബിത ജയൻ, കെ.പി. ജോഷി, ഗോകുൽദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു. ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്ല്യാസ് പടിഞ്ഞാറെക്കളം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദീലീപ്, റെജി കെ. മാത്യു, കെ. മോഹൻദാസ്, ബാബു മാധവൻ, സി. മുത്തു, ജോണി ഡയൻ, സുനിൽ ചുവട്ടുപാടം, പി.എസ്. മുജീബ് പ്രസംഗിച്ചു.
വടക്കഞ്ചേരി: വണ്ടാഴിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ഉമ്മൻ ചാണ്ടി അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, ബ്ലോക്ക് സെക്രട്ടറിമാരായ എം. സുരേഷ് കുമാർ, പ്രമോദ് തണ്ടലോട്, ഡിനോയ് കോമ്പാറ, എൻ.വിഷ്ണു, കെ.കെ. ഗോപി, മുഹമ്മദ് അബ്ദുൾ ഖാദർ മാസ്റ്റർ, വി. മനോജ്, എം.പി.അരുൺ, കെ. അജിത്ത്, എ.എ. അബ്ദുൾ ലത്തീഫ്, കണ്ടമുത്തൻ, ആദം മുഹമ്മദ്, എം. തങ്ങൾക്കുട്ടി പ്രസംഗിച്ചു.
അയിലൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമദിനാചരണവും അനുസ്മരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ അധ്യക്ഷനായി.
ഡിസിസി ജനറൽ സെക്രട്ടറി എം.പത്മഗിരീശൻ, ഡിസിസി മെംബർ പ്രദീപ് നെന്മാറ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ വിനീഷ് കരിമ്പാറ, ശ്യാം ദേവദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ, എം. ഷാജു, എം. ദേവൻ, പി.പി. ശിവപ്രസാദ്, കെ. കുഞ്ഞൻ, എ. സുന്ദരൻ, വി.പി. രാജു, എം.ജെ ആന്റണി, എസ്. കാസിം, സോബി ബെന്നി, ബുഷ്റ നാസർ, ആർ. അനൂപ്, കെ.ജി. രാഹുൽ, എസ്. അരവിന്ദ് എന്നിവർ പ്രസംഗിച്ചു.