കൂ​ക്കം​പാ​ള​യം ഗവ. യു​പി സ്കൂ​ളിൽ ന​വീ​ക​ര​ണം ഉറപ്പാക്കുമെന്ന് എംഎൽഎ
Friday, July 18, 2025 5:03 AM IST
അ​ഗ​ളി: ഭി​ത്തി​യും ചു​റ്റു​മ​തി​ലും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന കൂ​ക്കം​പാ​ള​യം യു​പി സ്കൂ​ളി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് എം​എ​ൽ​എ എ​ൻ. ഷം​സു​ദ്ദീ​ൻ.

സ്കൂ​ളും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
നാ​നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റേയും ചു​റ്റു​മ​തി​ലി​ന്‍റേയും അ​വ​സ്ഥ ദു​ർ​ബ​ല​മാ​ണ്. ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി സ്കൂ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല. കാ​ല​ഘ​ട്ട​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല​ല്ല കെ​ട്ടി​ടനി​ർ​മാ​ണ​മെ​ന്നും എം​എ​ൽ​എ വി​ല​യി​രു​ത്തി.

സ്കൂ​ളി​ന്‍റെ നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​രി​ന്‍റെ​യും വ​കു​പ്പു​മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എം. ഹ​നീ​ഫ, ഷി​ബു സി​റി​യ​ക്, എ. ​ജ​യ​റാം തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.