ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ ശി​ല്പ​ശാ​ല
Friday, July 18, 2025 5:03 AM IST
ഒ​റ്റ​പ്പാ​ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മാ​ന​ത്തോ​ളം സ​മ​ഗ്ര​വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ൽ​ഇ​ഡി നി​ർ​മാ​ണ ശി​ല്പ​ശാ​ല ന​ട​ത്തി. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കു​മാ​യാ​ണ് ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി​യ​ത്. ഒ​റ്റ​പ്പാ​ലം ഗ​വ. ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​ജാ​ന​കീ​ദേ​വി അ​ധ്യ​ക്ഷ​യാ​യി. ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന രാ​ജേ​ന്ദ്ര​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​രാ​ജേ​ഷ്, കൗ​ണ്‍​സി​ല​ർ എം. ​മ​ണി​ക​ണ്ഠ​ൻ പ്ര​സം​ഗി​ച്ചു. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ, അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത്, ല​ക്കി​ടി​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത്, ഒ​റ്റ​പ്പാ​ലം ഗ​വ. ബ​ധി​ര വി​ദ്യാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി അ​ന്പ​തോ​ളം പേ​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി.