പ​ട്ടാ​ന്പി​യി​ൽ മൂ​ന്നു സ്കൂ​ളു​ക​ളി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 21ന്
Friday, July 18, 2025 5:03 AM IST
പ​ട്ടാ​ന്പി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 21ന് ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.
ജി​എ​ച്ച്എ​സ് വ​ല്ല​പ്പു​ഴ, ന​ടു​വ​ട്ടം ജ​ന​ത ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ജി​എ​ച്ച്എ​സ് കൊ​ടു​മു​ണ്ട എ​ന്നീ സ്കൂ​ളു​ക​ളു​ടെ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ക.

ജി​എ​ച്ച്എ​സ് വ​ല്ല​പ്പു​ഴ സ്കൂ​ളി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ന​ടു​വ​ട്ടം ജ​ന​താ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ 2.30 നും ​ജി.​എ​ച്ച്.​എ​സ് കൊ​ടു​മു​ണ്ട​യി​ൽ വൈ​കീ​ട്ട് മൂ​ന്നി​നു​മാ​ണ് പ​രി​പാ​ടി. എം​എ​ൽ​എ​യു​ടെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ദ്യാ​ഭ്യാ​സവ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.