പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി
Saturday, July 19, 2025 4:38 AM IST
കോ​ത​മം​ഗ​ലം: ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ​ക്കെ​തി​രെ​യും എ​ൽ​ഡി​എ​ഫി​നെ​തി​രെ​യും കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ ണ്ഡ​ലം ക​മ്മ​റ്റി പ്ര​തി​ഷേ​ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി.

കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച് ന​ഗ​രം​ചു​റ്റി കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് റാ​ലി സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ്ര​തി​ക്ഷേ​ധ പൊ​തു​സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ആ​ർ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​ടി. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷാ​ജി മു​ഹ​മ്മ​ദ്, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ. ജോ​യി, എ.​എ. അ​ൻ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.