യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു
Saturday, July 19, 2025 4:36 AM IST
കോ​ല​ഞ്ചേ​രി: കൊ​ല്ലം തേ​വ​ല​ക്ക​ര​യി​ൽ ഷോക്കേറ്റ് വി​ദ്യാ​ർ​ഥി മരിച്ച സംഭവത്തിൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സീ​ഫ് അ​ൽ സി​റാ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ജ​യ്സ​ൽ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​നാ​യി. ബി​നി​ൽ ചാ​ക്കോ, ഷൈ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.