കൊച്ചി: ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ ഇന്ന് സമര സംഗമം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കലൂര്‍ എ.ജെ. ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഡിസിസി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിലക്കയറ്റം, തൊഴിലില്ലായ്മ, പിന്‍വാതില്‍ നിയമനം, വന്യമൃഗ ആക്രമണം, ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കൽ, ദേശീയപാതാ നിര്‍മാണത്തിലെ അപാകതകള്‍, ആരോഗ്യ മേഖലയുടെ തകര്‍ച്ച, ആശാ വര്‍ക്കര്‍മാരോടുള്ള അവഗണന,
തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍, മയക്കുമരുന്നു മാഫിയയുടെ വിളയാട്ടം, ക്രമസമാധാന തകര്‍ച്ച, അഴിമതി, ധൂര്‍ത്ത് തുടങ്ങി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കെടു കാര്യസ്ഥത എന്നിവയ്ക്കെതിരെയാണ് സമര സംഗമം.