പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Saturday, July 19, 2025 4:36 AM IST
മൂ​വാ​റ്റു​പു​ഴ: കാ​വും​പ​ടി റോ​ഡി​ല്‍ പു​ര​യി​ട​ത്തി​ൽ നി​ന്നും പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. മൂ​വാ​റ്റു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​നു സ​മീ​പ​മു​ള്ള അ​ശോ​ക​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ 15 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

വീ​ടി​ന്റെ മേ​ല്‍​ക്കൂ​ര​യി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മേ​ല്‍​ക്കൂ​ര​യി​ല്‍ നി​ന്ന് പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ ഓ​ടി​ന് താ​ഴെ​യാ​യി ക​ഴു​ക്കോ​ലി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ലാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് കോ​ത​മം​ഗ​ലം വ​നം​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​ന്‍ സേ​വി തോ​മ​സെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​ര​വി​ഴു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു പെ​രു​മ്പാ​മ്പു​ണ്ടാ​യി​രു​ന്ന​ത്. പി​ടി​കൂ​ടി​യ പാ​മ്പി​നെ കോ​ത​മം​ഗ​ലം വ​നം വ​കു​പ്പി​നു കൈ​മാ​റി.