പു​ഴ​യി​ൽ കാ​ണാ​താ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, July 21, 2025 10:02 PM IST
പാ​ണ​ത്തൂ​ർ: വ്യാ​ഴാ​ഴ്ച പാ​ണ​ത്തൂ​ർ മ​ഞ്ഞ​ടു​ക്കം പു​ഴ​യി​ൽ കാ​ണാ​താ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ബെ​ൽ​ഗാം സ്വ​ദേ​ശി​യാ​യ ദു​ർ​ഗ​പ്പ എ​ന്ന അ​നി​ലി (18) ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വ​ട്ട​ക്കു​ണ്ട് ഭാ​ഗ​ത്ത് പു​ഴ​യി​ലെ കു​റ്റി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​വാ​സി നെ​ല്ലി​ക്കു​ന്നി​ലെ ബാ​ബു​വാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പാ​ണ​ത്തൂ​രി​ലെ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ക​ശു​മാ​വി​ന്‍ തോ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഹി​റ്റാ​ച്ചി ഡ്രൈ​വ​റു​ടെ സ​ഹാ​യി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ബൈ​ക്കി​ൽ മ​ഞ്ഞ​ടു​ക്കം ച​പ്പാ​ത്ത് ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.