ക​ള്ളുകു​പ്പി​കൊ​ണ്ട് ത​ലയ്​ക്ക​ടി​ച്ചു​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ പി​ടി​യിൽ
Tuesday, July 22, 2025 2:06 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ കള്ള്ഷാ​പ്പി​ൽ ബി​ല്ല് കൊ​ടു​ക്കു​ന്ന​തി​ൽ ക​ള്ളുകു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി. അ​ത്താ​ണി സ്വ​ദേ​ശി ദേ​വ​ൻ (21) നെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ത്താ​ണി ക​ള്ളുഷാ​പ്പി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

പൂ​മ​ല ചോ​റ്റു​പാ​റ കൊ​ല്ലാ​റ വീ​ട്ടി​ൽ അ​ക്ഷ​യ് (22)നെ​യാ​ണ് ക​ള്ളുകു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​ അ​ക്ഷ​യ് പ്ര​തി ദേ​വ​ൻ എ​ന്നി​വ​ർ​ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​വ​രു​ടെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ളു​മു​ണ്ട്.

അ​ത്താ​ണി ക​ള്ളുഷാ​പ്പി​ൽ ദേ​വ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തിനിടെ യാണ് മർദ്ദനമേറ്റത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.