യു​വാ​വും പെ​ൺ​സു​ഹൃ​ത്തും എം​ഡി​എം​എയു​മാ​യി പി​ടി​യി​ൽ
Tuesday, July 22, 2025 2:49 AM IST
കൊ​ല്ലം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ എം​ഡി​എം​എ യു​മാ​യി യു​വാ​വും പെ​ൺ​സു​ഹൃ​ത്തും പി​ടി​യി​ലാ​യി. കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് ഇ​ട​വ​ട്ടം ര​ഞ്ജു മ​ന്ദി​ര​ത്തി​ൽ അ​ച്ചു(30), എ​റ​ണാ​കു​ളം, പ​ച്ചാ​ളം, ഓ​ർ​ക്കി​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ സി​ന്ധു(30) എ​ന്നി​വ​രാ​ണ് കൊ​ല്ലം സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​വും ഈ​സ്റ്റ് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലൂ​ടെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 3.87 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

സ്‌​കൂ​ൾ കോള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ൾ​പ്പ​ടെ വി​ത​ര​ണം ചെ​യ്യാ​നാ​യി എ​ത്തി​ച്ച മ​യ​ക്ക് മ​രു​ന്നാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ പി​ടി​കൂ​ടാ​നാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നാം പ്ര​തി​യാ​യ അ​ച്ചു​വി​ന്‍റെ പ​ക്ക​ൽ നി​ന്നും 1.985 ഗ്രാ​മും ര​ണ്ടാം പ്ര​തി​യാ​യ സി​ന്ധു​വി​ന്‍റെ പ​ക്ക​ൽ നി​ന്നും 1.884 ഗ്രാ​മും എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് മു​മ്പ് 2023-ൽ 88 ​ഗ്രാ​മി​ല​ധി​കം എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​ന് പാ​ല​ക്കാ​ട് കൊ​ല്ലം​കോ​ട് പോ​ലീ​സും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യ്തി​രു​ന്നു. ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എം​ഡി​എം​എ പോ​ലൂ​ള്ള സി​ന്ത​റ്റി​ക്ക് മ​യ​ക്ക് മ​രു​ന്നു​ക​ൾ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന് സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ൾ​പ്പ​ടെ വി​ത​ര​ണം ചെ​യ്ത് സാ​മ്പ​ത്തി​ക ലാ​ഭം ഉ​ണ്ടാ​ക്കി വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ.

കൊ​ല്ലം സി​റ്റി പോ​ലീ​സ് ജി​ല്ല​യെ ല​ഹ​രി സം​ഘ​ങ്ങ​ളു​ടെ പി​ടി​യി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘മു​ക്ത്യോ​ദ​യം' എ​ന്ന ല​ഹ​രി വി​രു​ദ്ധ ക​ർ​മ​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഉ​ട​നീ​ളം ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശോ​ധ​ന​ക​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജൂ​ലൈ മാ​സം മാ​ത്രം ഇ​തു​വ​രെ 56 കേ​സു​ക​ളി​ലാ​യി 58 പേ​രെ​യാ​ണ് എം​ഡി​എം​എ ഉ​ൾ​പ്പ​ടെ​യു​ള്ള മ​യ​ക്ക് മ​രു​ന്നു​മാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് 115.789 ഗ്രാം ​എം​ഡി​എം​എ യും 20.72 ​കി​ലോ ക​ഞ്ചാ​വും, 28.38 ഗ്രാം ​ഹൈ​ബ്രി​ഡ് ഗ​ഞ്ചാ​വും, 1.11 ഗ്രാം ​നൈ​ട്രോ​സ​ൻ ഗു​ളി​ക​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

കൊ​ല്ലം എ​സി​പി ഷെ​രീ​ഫി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സ​വി​രാ​ജ​ൻ, ഷൈ​ജു, അ​ശോ​ക​ൻ, സി​പി​ഒ മാ​രാ​യ അ​നീ​ഷ്, രാ​ഹു​ൽ, ആ​ദ​ർ​ശ്, വ​നി​താ സി​പി​ഒ രാ​ജി എ​ന്നി​വ​രും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.