കുളത്തൂപ്പുഴ: ഭിന്നശേഷി കുട്ടികളോടൊപ്പം പാട്ടു പാടിയും മധുരം നൽകിയും ഭക്ഷണം കഴിച്ചും ഹൃദയസ്പർശം എന്ന പേരിൽ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചാരണമാണ് കുളത്തൂപ്പുഴ ബഡ്സ് സ്കൂളിലെ ഭിന്നശേഷി കുട്ടികളോടൊപ്പം ആചരിച്ചത്. കുളത്തൂപ്പുഴ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടി ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. എസ്. ഇ. സഞ്ജയ്ഖാൻ ഉദ്ഘാടനം ചെയ്തു.
കുളത്തൂപ്പുഴ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകനും സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ മനീഷ് കുറുപ്പ് മുഖ്യാതിഥിയായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൈനബബീവി, പഞ്ചായത്ത് അംഗങ്ങളായ പി.ആർ. സന്തോഷ്കുമാർ, എഫ്.ജോസഫ്, രക്ഷാധികാരി മാത്യു പട്ടത്താനം, ട്രഷറർ ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായ എസ്. ശ്രീലത, റജീന, ഷണ്മുഖൻപിള്ള, രാജുജെയിംസ്,സി.ഭദ്രൻ, ഷിബു വർഗീസ്, പ്രിൻസ് തെന്മല, ലിജോരാജൻ, സുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
ചവറ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചവറ നിയോജക മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി . സംസ്ഥാന ഖജാന്ജി ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് പി.ടൈറ്റസ് അധ്യക്ഷനായി. ആര് . രാജശേഖരൻ പിള്ള, ജി. ദേവരാജൻ , കെ.ആര് .നാരായണപിള്ള, കോയിവിള സുരേഷ്, വർഗീസ് വൈദ്യൻ, രാജു അഞ്ജുഷ, രാജേന്ദ്രൻ എസ്. ബാബുതുടങ്ങിയവർ പ്രസംഗിച്ചു.