എ​ന്‍​സി​സി വാ​ര്‍​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു
Tuesday, July 22, 2025 2:48 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്നു​വ​ന്ന കൊ​ട്ടാ​ര​ക്ക​ര​ എ​ന്‍​സി​സി കേ​ര​ള ബ​റ്റാ​ലി​യ​ൻ - 9 ‍ വാ​ര്‍​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു. 10 ദി​വ​സം നീ​ണ്ടു​നി​ന്ന ക്യാ​മ്പി​ല്‍ കു​ട്ടി​ക​ള്‍​ക്ക് പ​ട്ടാ​ള പ​രി​ശീ​ല​ന​ത്തി​നു പു​റ​മേ കേ​ഡ​റ്റു​ക​ള്‍​ക്ക് വ്യ​ക്തി​ത്വ വി​ക​സ​നം, അ​ത്മ​വി​ശ്വാ​സം, നേ​തൃ​ത്വ​ഗു​ണം, സേ​വ​ന സ​ന്ന​ദ്ധ​ത, യോ​ഗ, തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാസു​ക​ള്‍ ന​ട​ന്നു.

ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ക് ഡ്രി​ല്‍ ന​ട​ന്നു. ഡ​ല്‍​ഹി​യി​ല്‍ സൈ​നി​ക ക്യാ​മ്പി​ന് പ​ങ്കെ​ടു​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ഇ​ന്‍റര്‍ ഗ്രൂ​പ്പ് കോ​മ്പ​റ്റി​ഷ​നു വേ​ണ്ടി​യു​ള്ള പ്രാ​ക്‌ടീസും ഇ​തി​നോ​ടൊ​പ്പം ന​ട​ന്നു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​മ്പ് ക​മ​ണ്ട​ന്‍റ് കേ​ണ​ല്‍ ജി​നു ത​ങ്ക​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​പ്യൂ​ട്ടി ക്യാ​മ്പ് ക​മ​ണ്ട​ന്‍റ് ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ കെ.എ​സ്. വി​നോ​ദ് കു​മാ​ര്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ മേ​രി പോ​ത്ത​ന്‍, കെ.​എം.​ മാ​ത്യു, പി.​ടി. ആ​ന്‍റണി, സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ പ്രി​ഫെ​ക്‌ട് ഓം ​സ്വ​രൂ​പ്, സ്പീ​ക്ക​ര്‍ അ​ഫ്ര അ​മീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. മി​ക​ച്ച ക്യാ​മ്പ് സം​ഘാ​ട​ന​ത്തി​ന് സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​നു​ള്ള പ്ര​ശ​സ്തി​പ​ത്രം കേ​ണ​ല്‍ ജി​നു ത​ങ്ക​പ്പ​ന്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വ​സ് മാ​ത്യു​വി​ന് ന​ല്‍​കി.