ദേ​ശീ​യ​പാ​ത നി​ർ​മാ​ണ മ​റ​വി​ൽ മ​ണ്ണ് ക​ട​ത്ത് സ​ജീ​വമെന്ന്
Monday, July 21, 2025 6:43 AM IST
ചാ​ത്ത​ന്നൂ​ർ : ദേ​ശീ​യ​പാ​ത നി​ർ​മാ​ണ മ​റ​വി​ൽ വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്ത് ന​ട​ക്കു​ന്ന​താ​യി ശാ​സ്ത്ര വേ​ദി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​രോ​പി​ച്ചു. ചാ​ത്ത​ന്നൂ​ർ, ക​ല്ലു​വാ​തു​ക്ക​ൽ, അ​ടു​ത​ല, വെ​ളി​നെ​ല്ലൂ​ർ എ​ന്നി​മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​ണ് ക​ര​മ​ണ്ണ് ക​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.​

ദേ​ശീയപാ​ത നി​ർ​മാ​ണ​വും വി​വി​ധ അ​ടി​പാ​ത, ഓ​ട​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. സ​മ്മേ​ള​ന​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജീ​ന്ദ്ര​ൻ ശൂ​ര​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ, അ​ഡ്വ. ആ​ർ. എ​സ്. മി​നി, അ​നി​ൽ​കു​മാ​ർ ഭൂ​ത​ക്കു​ളം, അ​നി​കു​മാ​ർ മീ​ന​മ്പ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.