രാജപുരം: ഹോളി ഫാമിലി എഎൽപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു. പോസ്റ്റർ നിർമ്മാണം, ചന്ദ്രനെ അറിഞ്ഞൊരു ആകാശ യാത്ര, ചന്ദ്രനിലെ തട്ടുകട പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ ആവേശവും കൗതുകവും ഉണർത്തി.
നിത്യ ബാബു കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി. അനില തോമസിന്റെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി.
മുഖ്യാധ്യാപകൻ കെ.ഒ. ഏബ്രഹാം, ഷൈബി ഏബ്രഹാം, സോണി കുര്യൻ, ആൽബിൻ ജോജോ, ജിറ്റി മോൾ ജിജി, എ. ആമിന എന്നിവർ നേതൃത്വം നൽകി.
മാലക്കല്ല്: സെന്റ് മേരീസ് എയുപി സ്കൂളിൽ സയൻസ് ക്ലബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ചാന്ദ്രദിനാഘോഷത്തിൽ ആക്സിയാൻ-4 ദൗത്യത്തിൽ പങ്കാളിയായ ശുഭാംശു ശുക്ലയുടെ വേഷത്തിൽ വന്ന ബഹിരാകാശ സഞ്ചാരിയോടുള്ള സംവാദം കുട്ടികളിൽ ബഹിരാകാശ യാത്രയെ കുറിച്ചും ബഹിരാകാശ പേടകത്തെ കുറിച്ചും കൗതുകം ഉണർത്തി.
അന്ന തോമസ് ചാന്ദ്രദിന സന്ദേശം നൽകി. മുഖ്യാധ്യാപകൻ എം.എ. സജി, ജോസിലി ജോസ്, സിസ്റ്റർ റോസ്ലിറ്റ്, ദിവാമരിയ സുനിൽ, ഗൗരി കൃഷ്ണ, നിയോ ബിനു, അന്ന വിനോദ് എന്നിവർ നേതൃത്വം നൽകി.
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി.
ചാന്ദ്രദിന ക്വിസ്, ആകാശത്തെ കാഴ്ചകൾ ചിത്രരചന, ബഹിരാകാശ സഞ്ചാരിയായ ശുഭാംശു ശുക്ലയുമായി അഭിമുഖം, ചാന്ദ്രദിന പതിപ്പ്, അമ്പിളി കവിത ആലാപനം, പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ ചാന്ദ്ര ദിനത്തിന് മനോഹാരിതയേകി.
സിസ്റ്റർ അമ്പിളി ജോർജ്, അമൃത ഷാജു എന്നിവർ ദിനചാരണത്തിന് നേതൃത്വം നൽകി.