മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം
Tuesday, July 22, 2025 1:10 AM IST
കാ​സ​ര്‍​ഗോ​ഡ്: തൃ​ക്ക​ണ്ണാ​ട്, അ​ജാ​നൂ​ര്‍ ക​ട​പ്പു​റം, മ​ഞ്ചേ​ശ്വ​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന്‍​തോ​തി​ലു​ള്ള ക​ട​ല്‍​ക​യ​റ്റം ഉ​ണ്ടാ​യ​താ​യും വ​റു​തി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍.
ക​ട​ല്‍ ക​യ​റി വ​ന്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തീ​ര​പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു സ​ഹാ​യ​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും തീ​ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ റേ​ഷ​നും അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​വും അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർത്തു.