വാ​ഹ​ന മോ​ഷ്‌ടാവ് അ​റ​സ്റ്റിൽ
Monday, July 21, 2025 6:49 AM IST
കു​ണ്ട​റ : വാ​ഹ​ന മോ​ഷ്‌ടാവി​നെ കൊ​ല്ലം ഈ​സ്റ്റ്‌ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​ട​പ്പാ​ക്ക​ട​യി​ൽ നി​ന്നും ആ​ക്‌ടിവ സ്കൂ​ട്ട​ർ മോ​ഷ്‌ടി​ച്ച കേ​സി​ൽ കൊ​ട്ടാ​ര​ക്ക​ര ഗോ​വി​ന്ദ​മം​ഗ​ലം സ്വ​ദേ​ശി ബൈ​ജു എ​ന്ന് വി​ളി​ക്കു​ന്ന ഗി​രീ​ഷി​നെ​യാ​ണ് കൊ​ല്ലം ഈ​സ്റ്റ്‌ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ട്ടാ​ര​ക്ക​ര ക​ൺ​ട്രോ​ൾ റൂം ​എ​സ് ഐ ​അ​നി​ലി​ന്‍റെ​യും ഡ്രൈ​വ​ർ ബി​നി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.