കൊല്ലം: കെപിസിസി വിചാർ വിഭാഗ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി, സി.വി. പദ്മരാജൻ അനുസ്മരണം യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. നന്മയുടെയും സ്നേഹത്തിന്റെയും ഭരണമികവിന്റെയും പ്രതീകങ്ങളായ നേതാക്കളുടെ ഓർമകൾ രാഷ്ട്രീയ പ്രവർത്തകർക്ക് എക്കാലത്തും പ്രചോദനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ചെറുവക്കൽ ഗോപകുമാർ, അഞ്ചൽ ഷഹീർ, ഡോ പെട്രീഷ്യ ജോൺ, ബി. രാമാനുജൻ പിള്ള, ചേത്തടി ശശി, ജോൺസൺ മേലതിൽ, വെളിയം ജയചന്ദ്രൻ, കെ. ചന്ദ്രൻ പിള്ള, ഡോ. യൂസുഫ് ചേലപ്പള്ളി, കരിപ്ര രാജേന്ദ്രൻ പിള്ള, ഷാഹുൽ ഹമീദ്, മധു നിരമത്ത്, ജഹാംഗീർ പള്ളിമുക്ക്, അഞ്ചൽ നജീം, പി.എം.രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
അനുശോചിച്ചു
പരവൂർ: കോൺഗ്രസ് നേതാവ് സി.വി.പദ്മരാജ െന്റ നിര്യാണത്തിൽ ജയപ്രകാശ് നാരായൺ സെന്റർ സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അനുശോചനം രേഖപ്പെടുത്തി. ജെന്റ ിൽമാനായ ഒരു നേതാവിനെയും നല്ലൊരു ഭരണാധി കാരിയെയുമാണ് കേരളത്തിന് നഷ്ടപ്പെട്ടതെന്ന് വക്കം മനോജ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ചാത്തന്നൂർ: സി.വി. പദ്മരാജ െന്റ നിര്യാണത്തിൽ ശാസ്ത്രവേദി അനുശോചിച്ചു. നിയോജമണ്ഡലം പ്രസിഡന്റ് ജി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ശാസ്ത്രവേദി ജില്ലാ വൈസ് പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജു കിഴക്കനേല, അഡ്വ. ആർ. എസ്. മിനി, അനിൽ അക്കാദമി, ജലജകുമാരി, ആർ. ഗിരിലാൽ, എ. സുകൃതൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ചാത്തന്നൂർ: നിയോജക മണ്ഡലത്തി െന്റ വികസനത്തിന് അടിത്തറ പാകിയ വികസനനായകനായിരുന്നുസി.വി.പദ്മരാജനെന്ന് കെഎസ്എസ്പിഎ സി.വി. പദ്മരാജ െന്റ നിര്യാണത്തിൽ കെഎസ്എസ്പിഎ ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിലർ കെ. എസ്. വിജയകുമാർ, ജില്ലാ ജോ.സെക്രട്ടറി എം.എ.മജീദ്, ജില്ലാ കമ്മിറ്റിയംഗം സി. വൈ. റോയി, ഗിരിധരൻ പിള്ള, സെക്രട്ടറി വി. മധുസൂദനൻ, എം.സുരേഷ് കുമാർ, സാബു എന്നിവർ പ്രസംഗിച്ചു.