ത​ട​വു​കാ​ര​ൻ ശ്വാ​സംമു​ട്ട​ലി​നെ തു​ട​ർ​ന്ന് മ​രി​ച്ചു
Monday, July 21, 2025 11:46 PM IST
വി​യ്യൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പോ​ക്സോ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​യി​രു​ന്ന ത​ട​വു​കാ​ര​ൻ ശ്വാ​സം മു​ട്ട​ലി​നെ തു​ട​ർ​ന്ന് മ​രി​ച്ചു.

വ​ട​ക്കേ​ക്കാ​ട് എ​ട​ക്ക​ര ഉ​ദ​യം തി​രു​ത്തി വീ​ട്ടി​ൽ കു​ഞ്ഞു​മ്മ​ദ് (68) ആ​ണ് ജ​യി​ലി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​രി​ച്ച​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി ത​ട​വു​കാ​ര​നാ​ണ്.