വ​യോ​ധി​കദ​മ്പ​തി​ക​ൾ​ക്കു ന​ഗ​ര​സ​ഭാ അ​ഗ​തിമ​ന്ദി​ര​ത്തി​ൽ താ​മ​സമൊ​രു​ങ്ങി
Tuesday, July 22, 2025 2:06 AM IST
ഗു​രു​വാ​യൂ​ർ: ​ബ​ന്ധു​ക്കളില്ലാ​തെ മേല്പാ​ല​ത്തി​ന് താ​ഴെ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക ദ​മ്പ​തി​ക​ൾ​ക്ക് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ ന​ഗ​ര​സ​ഭ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ത​ല​ചാ​യ്ക്കാം.

ഗു​രു​വാ​യൂ​ർ തി​രു​വെ​ങ്കി​ടം സ്വ​ദേ​ശി​യാ​യ രാ​ധയ്ക്കും, ഭ​ർ​ത്താ​വ് മോ​ഹ​ൻ​ദാ​സി​നു​മാ​ണ് ന​ഗ​ര​സ​ഭ ത​ണ​ലേ​കി​യ​ത്. ​ഇ​വ​ർ​ക്ക് പ്രാ​യാ​ധി​ക്യംമൂ​ലം ജോ​ലി ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു.​

മ​മ്മി​യൂ​രി​ലെ വാ​ട​കഫ്ലാ​റ്റി​ൽ നി​ന്നും തെ​രു​വി​ൽ താ​മ​സം തു​ട​ങ്ങി​യി​ട്ട് ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി.​ വ​യോ​ധി​ക​രെ അ​ഗ​തി​മ​ന്ദി​ര​ത്തി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തുപ്ര​വ​ർ​ത്ത​ക​നാ​യ അ​ജു. എം. ​ജോ​ണി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സി​നെ സ​മീ​പി​ച്ചു. ചെ​യ​ർ​മാ​ൻ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചു.​

ടെ​മ്പി​ൾ സിഐ ജി. ​അ​ജ​യൂ​മാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ത​യ്യാ​റാ​ക്കി വ​യോ​ധി​ക​രെ ഇ​ന്ന​ലെ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​തുപ്ര​വ​ർ​ത്ത​ക​രാ​യ എം.​വി.​ ബി​ജു, ഇ.​ആർ.​ ഗോ​പി​നാ​ഥ​ൻ, ഗി​രീ​ഷ്, ജ​യ​ഘോ​ഷ്‌ എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​യി.