അപകടങ്ങളിൽ പരിക്കേറ്റു
Monday, July 21, 2025 1:53 AM IST
വാ​ഹ​ന​ങ്ങ​ൾ
കൂ​ട്ടി​യി​ടി​ച്ച്
ര​ണ്ടുപേ​ർ​ക്കു പരിക്ക്

​കു​ട്ട​നെ​ല്ലൂ​ർ: പി​ക്ക​പ്പ് വാ​നി​നു പി​ന്നി​ൽ മി​നി ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. മി​നി ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ റി​വി​ൻ വ​ർ​ഗീ​സ്(26), പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി സു​ധീ​ഷ് (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മി​നി ടി​പ്പ​ർ ലോ​റി​യു​ടെ ക്യാ​ബിനി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ട​യ​ർ പ​ഞ്ച​റാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന് പിന്നി​ൽ മി​നി ടി​പ്പ​ർ ലോ​റി ഇ​ടി​ക്കുകയാ​യി​രു​ന്നു.

തൃ​ശൂ​ർ അ​ഗ്നിര​ക്ഷാനി​ല​യ​ത്തി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​കെ. ര​ഞ്ജി​ത്ത്, റെ​സ്ക്യൂ ഓ​ഫീ​സ​ർമാ​രാ​യ കെ. പ്ര​കാ​ശ​ൻ, വി.വി. ജി​മോ​ദ് , ഐ. ബി​ജോ​യ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ
യാ​ത്രി​ക​നും കാ​ൽ​നട
യാ​ത്രി​ക​നും പ​രി​ക്ക്

കേ​ച്ചേ​രി: ചൂ​ണ്ട​ൽ എ​സ്ബിഐ ബാ​ങ്കി​നുസ​മീ​പം കാ​ർ ഇ​ടി​ച്ചു സ്കൂ​ട്ട​ർ യാ​ത്രി​ക​നും കാ​ൽ​ന​ടയാ​ത്രി​ക​നും പ​രി​ക്ക്. പ​രി​സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ കേ​ച്ചേ​രി എ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി മ​ഞ്ഞ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ധ​ർ​മ​ൻ(60), കാ​ൽ​ന​ടയാ​ത്രി​ക​നാ​യ ചൂ​ണ്ട​ൽ സ്വ​ദേ​ശി കോ​ലാ​ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​ബ്ര​ഹ്ണ്യ​ൻ(63) എ​ന്നി​വ​രെ കേ​ച്ചേ​രി ആ​ക​ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒമ്പതുമ​ണി​യോ​ടെയാ​യി​രു​ന്നു അ​പ​ക​ടം.

കാ​ർ വൈ​ദ്യു​തി പോ​സ്റ്റ്
ഇ​ടി​ച്ചു​ത​ക​ർ​ത്തു

വ​ട​ക്കാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു​ത​ക​ർ​ത്തു. യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വാ​ഴ​ക്കോ​ട് - പ്ലാ​ഴി സം​സ്ഥാ​ന പാ​ത​യി​ൽ ആ​റ്റൂ​രു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. തെ​ക്കും​ക​ര മ​ച്ചാ​ട് മ​ണ​ലി​ത്ത​റ സ്വ​ദേ​ശി ശ്രീ​കൃ​ഷ്ണ​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഐ​വ​ർ​മ​ഠ​ത്തി​ൽ​പോ​യി തി​രി​കെ​വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റ് മ​റി​ഞ്ഞ് സം​സ്ഥാ​ന​പാ​ത​യ്ക്ക് കു​റു​കെ വീ​ണ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി. കെ​എ​സ്ഇ​ബി​യെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. പോ​സ്റ്റ് പി​ന്നീ​ട് മാ​റ്റി​സ്ഥാ​പി​ച്ചു.