ആ​ന​ന്ദ​പു​രം ഗ​വ.​ യുപി ​സ്‌​കൂ​ളി​ല്‍ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍
Saturday, July 19, 2025 1:27 AM IST
മു​രി​യാ​ട്: പ​ഞ്ചാ​യ​ത്തി​ലെ ഏ​ക സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​മാ​യ ആ​ന​ന്ദ​പു​രം ഗ​വ. യുപി സ്‌​കൂ​ളി​ല്‍ പൊ​തുവി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​പ്ര​കാ​രം കേ​ന്ദ്ര - സം​സ്ഥാ​ന വി​ഹി​തം വ​ക​യി​രു​ത്തി നി​ര്‍​മി​ച്ച കി​ച്ച​ന്‍ കം ​സ്റ്റോ​ര്‍ നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം കെ​ട്ടി​ടം ഏ​തുനി​മി​ഷ​വും ത​ക​രാ​വു​ന്ന നി​ല​യി​ല്‍.​ നി​ര്‍​മാ​ണ​ത്തി​ല്‍ ന​ട​ന്ന വ​ന്‍ അ​ഴി​മ​തി​യാണു ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് മു​രി​യാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ മ​ന്ത്രി ആ​ര്‍. ബി​ന്ദു കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു​വെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യെ ത്തുട​ര്‍​ന്ന് ഇ​തുവ​രെ​യും തു​റ​ന്നുപ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

പ​രാ​തി​യെത്തുട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ​ട്ടി​ടം തു​റ​ന്നുനോ​ക്കി​യ​പ്പോ​ള്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ വി​ഷപ്പാ​മ്പ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ഇ​ഴ​ജ​ന്തു​ക്ക​ളാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ഇ​പ്പോ​ഴും ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ ത​ന്നെ​യാ​ണ്. മു​രി​യാ​ട് പ​ഞ്ചാ​യ​ത്തം​ഗം പിടിഎ ​പ്ര​സി​ഡ​ന്‍റായി​ട്ടു​ള്ള ക​മ്മി​റ്റി​യാ​ണ് നി​ര്‍​മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്. നി​ര്‍​മാ​ണ കാ​ല​ഘ​ട്ട​ത്തി​ല്‍ത്ത​ന്നെ നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളെക്കുറി​ച്ചും അ​പ​ക​ടാ​വ​സ്ഥ​യെ​ക്കുറി​ച്ചും ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ങ്കി​ലും അ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് തൊ​ട്ട​ടു​ത്ത വാ​ര്‍​ഡി​ലെ പ​ഞ്ചാ​യ​ത്തം​ഗം നി​ത അ​ര്‍​ജു​ന​ന്‍ പ​റ​ഞ്ഞു.

നി​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ഉ​ദ് ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യി​രു​ന്നു തി​ടു​ക്കം. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം നി​ര്‍​മാ​ണഘ​ട്ട​ത്തി​ല്‍ത്ത​ന്നെ ഒ​രു വ​ശ​ത്തേ​ക്കു ചെ​രി​ഞ്ഞി​രു​ന്നു. ആ ​ഭാ​ഗ​ങ്ങ​ള്‍ ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് താ​ങ്ങിനി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്‍​വ​ശ​ങ്ങ​ളി​ലും ഇ​രു​മ്പുദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് താ​ങ്ങിനി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്.

നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യെക്കുറി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന‌ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് സാ​ജു പാ​റേ​ക്കാ​ട​ന്‍, പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജി​ത്ത് പ​ട്ട​ത്ത്, കോ​ണ്‍​ഗ്ര​സ് ബ്ലോക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്് വി​ബി​ന്‍ വെ​ള്ള​യ​ത്ത്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​സ്.​ അ​ജീ​ഷ്, ടി.​ആ​ര്‍. ദി​നേ​ഷ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.