ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Thursday, July 17, 2025 1:55 AM IST
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കോ-ഒാ​ർ​ഡി​നേ​ഷ​ൻ ട്ര​സ്റ്റ് (ക്രാ​ക്റ്റ്) വ​നി​താവി​ഭാ​ഗം വ​നി​ത​ക​ൾ​ക്കാ​യി ഹെ​ൽ​ത്ത് അ​വെ​യ​ർ​നെ​സ് സെ​മി​നാ​ർ ന​ട​ത്തി. ക്രാ​ക്റ്റ് പ്ര​സി​ഡ​ന്‍റ്് പോ​ൾ പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രാ​ക്റ്റ് വ​നി​താവിം​ഗ് പ്ര​സി​ഡന്‍റ്് സി​മി അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ൽ​ത്ത് അ​വെ​യ​ർ​നെ​സ് സെ​ മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ഡോ. ​ടി. രാ ​ജ​ൻ "മ​രു​ന്നി​ല്ലാ​തെ എ​ങ്ങ​നെ ജീ​വി​ക്കാം' എ​ന്ന വി​ഷ​യ​ത്തിൽ ക്ലാ​സ് ന​യി​ച്ചു. ക്രാ​ക്റ്റ് സെ​ക്ര​ട്ട​റി പി.​ ഡി. ദി​നേ​ഷ്, വ​നി​താവിം​ഗ് സെ​ക്ര​ട്ട​റി സ്മി​ജ സ​ണ്ണി, കൗ​ൺ​സി​ല​ർ വി.​ജെ. ജോ​ജി, എ​ൽ​സി ഡേ​വി​സ്, ഹേ​മ​ല​ത ച​ന്ദ്ര​ബാ​ബു, ജി​ഷ ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.