തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ 59 ജീ​വ​ന​ക്കാ​ർ​ക്കു ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കി
Thursday, July 17, 2025 1:55 AM IST
തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഈ​റ്റ് റൈ​റ്റ് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​ക്കു തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ഴ്സ​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ 59 ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു. എ​ഫ്എ​സ്എ​സ്ഐ​എ അം​ഗീ​കൃ​ത ട്രെ​യ്ന​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ല​റ്റു​ക​ൾ, റീ​ട്ടെ​യി​ൽ കം ​കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ, ഫു​ഡ് പ്ലാ​സ​ക​ൾ, ഫു​ഡ് കോ​ർ​ട്ടു​ക​ൾ, കി​യോ​സ്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് തൃ​ശൂ​ർ സ​ർ​ക്കി​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ എം.​എ​സ്. സി​ക്ത​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ രാ​ജ​പാ​ണ്ഡ്യ​ൻ, സെ​ൻ​ട്ര​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​എ. അ​രു​ണ്‍, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ രാം ​കു​മാ​ർ, ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​ൽ​ദോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.