നാ​ല​മ്പ​ലദ​ര്‍​ശ​നം: സ്‌​പെ​ഷല്‍ കെഎ​സ്ആ​ര്‍ടിസി ബസ് സ​ര്‍​വീ​സ് ഫ്ലാഗ്ഓ​ഫ് ചെയ്തു
Thursday, July 17, 2025 1:55 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ല​മ്പ​ല​ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള കെഎ​സ്ആ​ര്‍ടി സി സ്‌​പെ​ഷല്‍ സ​ര്‍​വീ​സി​ന്‍റെ ഫ്ലാ​ഗ്‌ഓ​ഫ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സമ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു. കെ​എ​സ്ആ​ര്‍ടിസി ഇ​രി​ങ്ങാ​ല​ക്കു​ട യൂ​ണി​റ്റി​ല്‍നി​ന്നും ര​ണ്ട് നാ​ല​മ്പ​ല സ​ര്‍​വീ​സു​ക​ള്‍ ഇന്നുമു​ത​ല്‍ ആ​രം​ഭി​ക്കും. രാ​വി​ലെ ആ​റി​നും 6.30 നും ​ഇ​രി​ങ്ങാ​ല​ക്കു​ട കെ​എ​സ്ആ​ര്‍ടിസി സ്റ്റാ​ന്‍​ഡി​ല്‍നി​ന്നു​മാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.
ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ഗോ​പി, ചാ​ല​ക്കു​ടി അ​സി​. ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ കെ.​ജെ. സു​നി​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സ്മി​ത കൃ​ഷ്ണ​കു​മാ​ര്‍, അ​മ്പി​ളി ജ​യ​ന്‍, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ബോ​ര്‍​ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ജി.എ​സ്. രാ​ധേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.