മതിലകം സെന്റ്് ജോസഫ്സ്
ഹയർ സെക്കൻഡറി സ്കൂൾ
പള്ളിവളവ്: മതിലകം സെന്റ്് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 അധ്യയന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാർഥികൾക്ക് അനുമോദനമേകി. മതിലകം പള്ളിവളവ് സാൻജോ കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച പുരസ്കാരദാന സമ്മേളനം ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് സി.എം. ജുഗുനു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോജി ജോസഫ് ആമുഖപ്രസംഗം നടത്തി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ എസ്എസ്എൽസി പുരസ്കാര ദാനവും ജില്ലാപഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ പ്ലസ് ടു പുരസ്കാര ദാനവും മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പുരസ്കാരദാനവും സ്കൂൾ മാനേജർ ഫാ. ഷൈജൻ കളത്തിൽ എൻഡോവ്മെന്റ് വിതരണവും നിർവഹിച്ചു.
മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. രാജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, പ്രിൻസിപ്പൽ ഡോമനിക് സാവിയോ, പിടിഎ വൈസ് പ്രസിഡന്റ് ധനേഷ് കാവാലം, മാതൃസംഗമം പ്രസിഡന്റ് റഹിയാനത്ത് അൻസാരി, മാനേജ്മെന്റ്് സെക്രട്ടറി മാർട്ടിൻ പെരേര, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുനി സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി വി.എം. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചെമ്പുച്ചിറ സർക്കാർ
ഹയര്‍സെക്കന്‍ഡറി സ്കൂളില്‍
മറ്റത്തൂര്‍: ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ശാന്തി ബാബു, എസ്എംസി വൈസ് ചെയര്മാന് സന്തോഷ് കുന്നുമ്മല്‍, എംപിടിഎ വൈസ് പ്രസിഡന്റ് സുനിത സുനില്‍, വികസനസമിതി കണ്‍വീനര്‍ ടി. ബാലകൃഷ്ണമേനോന്, പ്രിന്‍സിപ്പല്‍ കെ. സതീഷ്, പ്രധാനാധ്യാപിക കൃപകൃഷ്ണന്‍, സീനിയര്‍ അധ്യാപിക കെ. ജി. ഗീത എന്നിവര്‍ പ്രസംഗിച്ചു.
സ്കൂളിലെ 28 ക്ലാസ് മുറികളിലേക്ക് ഉപയോഗപ്പെടുത്താനായി അധ്യാപിക പി.കെ. അജിത സ്പോണ്സര് ചെയ്ത് സ്ഥാപിച്ച സൗണ്ട് സിസ്റ്റം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്വിച്ച് ഓണ്‍ ചെയ്തു. നാഷണല്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഹൈസ്കൂള്‍ അധ്യാപിക സി.ബി. സുനിതാദേവി, സൗണ്ട് സിസ്റ്റം സ്പോണ്സര് ചെയ്ത അധ്യാപിക പി.കെ.അജിത എന്നിവരെ ആദരിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു, യുഎസ്എസ്, എല്‍എസ്എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്കി അനുമോദിച്ചു.