മി​ക​ച്ച നേ​ട്ട​വു​മാ​യി മു​ണ്ടൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം
Thursday, July 17, 2025 1:55 AM IST
മു​ണ്ടൂ​ർ : നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാൻഡേർഡ്സ് പ​ട്ടി​ക​യി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി കൈ​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടൂ​ർ കു​ടും​ബ​രോ​ഗ്യ കേ​ന്ദ്രം. നേ​ര​ത്തെ ത​ന്നെ ഈ ​പ​ട്ടി​ക​യി​ൽ ഇ​വ​ർ ഇ​ടം പി​ടി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം ല​ഭി​ച്ച സം​സ്ഥാ​ന​ത്തെ ഏ​ഴ് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച പോ​യി​ന്‍റാ​യ 96.63 ശ​ത​മാ​നം നേ​ടി​യാ​ണ് പ്ര​വേ​ശ​നം. നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാൻഡേർഡ്സ് അം​ഗീ​കാ​ര​ത്തി​ന് മൂ​ന്നു വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണു​ള്ള​ത്.

മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തിന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കൈ​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മു​ണ്ടൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും.