വെ​ണ്ടോ​രി​ല്‍ കേ​ബി​ളിനു‍ സ്ഥാ​പി​ച്ച കു​ഴി​യി​ല്‍ ബ​സ് താ​ഴ്ന്നു
Friday, July 18, 2025 5:36 AM IST
വെ​ണ്ടോ​ര്‍: ആ​മ്പ​ല്ലൂ​ര്‍ -വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡി​ല്‍ വെ​ണ്ടോ​ര്‍ ക​നാ​ല്‍ സ്റ്റോ​പ്പി​നു സ​മീ​പം കേ​ബി​ള്‍ സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി​യി​ല്‍ സ്വ​കാ​ര്യ​ബ​സ് താ​ഴ്ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വ​ര​ന്ത​ര​പ്പി​ള്ളി​യി​ല്‍​നി​ന്നു തൃ​ശൂ​രി​ലേ​ക്ക് പോ​യി​രു​ന്ന ഉ​സ്താ​ദ് എ​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് കു​ഴി​യി​ല്‍ താ​ഴ്ന്ന​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​ടെ​യാ​ണ് അ​പ​ക​ടം. ബ​സി​ന്‍റെ മു​ന്‍​ച​ക്രം പൂ​ര്‍​ണ​മാ​യി കു​ഴി​യി​ല്‍ താ​ഴ്ന്ന് ബ​സ് ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞെ​ങ്കി​ലും ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

മാ​സ​ങ്ങ​ള്‍​ക്കുമു​ന്‍​പ് കേ​ബി​ള്‍ സ്ഥാ​പി​ച്ച കാ​ന​ക​ള്‍ കൃ​ത്യ​മാ​യി മൂ​ടാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. മ​ഴ പെ​യ്ത​തോ​ടെ കാ​ന​മൂ​ടി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്ക​യാ​ണ്. തി​ര​ക്കേ​റി​യ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നും കേ​ബി​ള്‍ ഇ​ടു​ന്ന​തി​നു​മാ​യി തീ​ര്‍​ത്ത കാ​ന​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​യി.