കേ​ര​ള സ്പ​ർ​സ്: ആ​ദ്യ ഫു​ട്ബോ​ൾ കി​റ്റ് വി​ത​ര​ണം മാ​ന്ദാ​മം​ഗ​ലം സ്കൂ​ളി​ൽ
Friday, July 18, 2025 5:36 AM IST
തൃ​ശൂ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ് ടോ​ട്ട​നം ഹോ​ട്ട്സ്പ​റി​ന്‍റെ കേ​ര​ള​ത്തി​ലെ ഒ​ഫി​ഷ്യ​ൽ സ​പ്പോ​ർ​ട്ടേ​ഴ്സ് ക്ല​ബ്ബാ​യ കേ​ര​ള സ്പ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ഫു​ട്ബോ​ൾ ടീ​മു​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു. പ്ലേ ​ഫോ​ർ​വേ​ഡ് എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക്കു മാ​ന്ദാ​മം​ഗ​ലം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലാ​ണു തു​ട​ക്ക​മാ​യ​ത്. ഫു​ട്ബോ​ളു​ക​ളും ജ​ഴ്സി​യും പ​രി​ശീ​ല​ന​വ​സ്ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യാ​ണു വി​ത​ര​ണം​ചെ​യ്ത​ത്.

ഗ്രാ​മീ​ണ​ത​ല​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ ഫു​ട്ബോ​ൾ അ​ഭി​രു​ചി വ​ള​ർ​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണു ല​ക്ഷ്യ​മെ​ന്നു കേ​ര​ള സ്പ​ർ​സ് ചെ​യ​ർ​മാ​ൻ നി​തി​ൻ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി എ​സ്. ശി​വ​ശ​ങ്ക​ർ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​റും ടീം ​ക്യാ​പ്റ്റ​നു​മാ​യ ഇ​ർ​ഷാ​ദ്, എ​ക​സി​ക്യൂ​ട്ടി​വ് മെ​ന്പ​ർ അ​മ​ലേ​ന്ദു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.

ഹെ​ഡ്മാ​സ്റ്റ​ർ ഹി​ൻ​സ ജോ​സ്, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ട്രെ​യ്ന​ർ സി.​ജെ. ജോ​ജു, ടീം ​ക്യാ​പ്റ്റ​ന്മാ​ർ, ഗോ​ളി എ​ന്നി​വ​ർ കി​റ്റു​ക​ൾ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്നു കു​ട്ടി​ക​ൾ​ക്കു പ​രി​ശീ​ല​ന​വും ന​ൽ​കി.