ചാ​രാ​യ​വി​ല്പ​ന: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, July 18, 2025 5:37 AM IST
അ​തി​ര​പ്പി​ള്ളി: ചാ​രാ​യം വി​ല്പ​ന ന​ട​ത്തി​യ ഒ​രാ​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. വെ​റ്റി​ല​പ്പാ​റ വെ​ളി​യ​ത്തു​പ​റ​മ്പി​ൽ ജി​നേ​ഷ്കു​മാ​റി(47)​നെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഏ​ഴു ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി പോ​കു​മ്പോ​ഴാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നും 100 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് കു​മാ​ർ പു​ത്തി​ല്ല​ൻ,അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ജെ​യ്സ​ൺ ജോ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രാ​കേ​ഷ്, പി​ങ്കി മോ​ഹ​ൻ​ദാ​സ്, മു​ഹ​മ്മ​ദ് ഷാ​ൻ എ​ന്നി​വ​ർ റെ​യ്ഡി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.