കൂ​ട​ല്‍​മാ​ണി​ക്യം​ക്ഷേ​ത്ര​ത്തി​ല്‍ അം​ഗു​ലീ​യാ​ങ്കം​കൂ​ത്ത് പു​റ​പ്പാ​ട്
Friday, July 18, 2025 6:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം​ക്ഷേ​ത്ര​ത്തി​ല്‍ കൂ​ത്ത​ടി​യ​ന്ത​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അം​ഗു​ലീ​യാ​ങ്കം കൂ​ത്ത് പു​റ​പ്പാ​ട് ന​ട​ന്നു. ശ്രീ​രാ​മ​ന്‍റെ പ്ര​തീ​ക​മാ​യി സീ​ത​യ്ക്ക് കാ​ഴ്ച​വ​യ്ക്കാ​നു​ള​ള അം​ഗു​ലീ​യ​ക​ം(മോ​തി​രം) അ​ട​യാ​ള​മാ​യി​ ധ​രി​ച്ച് സ​മു​ദ്രം​ചാ​ടി​ക്ക​ട​ന്ന് ല​ങ്ക​യി​ലെ​ത്തി​യ ഹ​നൂ​മാ​ന്‍റെ പു​റ​പ്പാ​ടാ​ണ് അ​ര​ങ്ങേ​റി​യ​ത്.

പു​റ​പ്പാ​ടു​ദി​വ​സം, മേ​ല്‍​ശാ​ന്തി കൂ​ത്ത​മ്പ​ല​ത്തി​ല്‍​വ​ന്ന് രം​ഗ​പൂ​ജ​ചെ​യ്യും. മം​ഗ​ള​വാ​ദ്യ​ഘോ​ഷ​ത്തോ​ടെ ഹ​നൂ​മ​ദ് വേ​ഷ​ധാ​രി​യാ​യ ചാ​ക്യാ​ര്‍ രം​ഗ​ത്തു​പ്ര​വേ​ശി​ച്ച് സ​മു​ദ്രം​ക​ട​ന്ന ക​ഥ​യും ല​ങ്കാ​പു​രി വ​ര്‍​ണ​ന​യും അ​ഭി​ന​യി​ക്കും. തു​ട​ര്‍​ന്ന് ന​മ്പ്യാ​രു​ടെ കു​ത്തു​വി​ള​ക്കി​ന്‍റെ​യും മാ​രാ​രു​ടെ ശം​ഖ​ധ്വ​നി​യോ​ടെ​യും ഒ​പ്പം ദേ​വ​ദ​ര്‍​ശ​നം​ന​ട​ത്തി അ​ഭീ​ഷ്ട​സി​ദ്ധിക്കാ​യ് പ്രാ​ര്‍​ഥി​ക്കും.

ഹ​നുമാ​ന്‍റെ വേ​ഷ​ത്തി​ല്‌ ചാ​ക്യാ​ര്‍ കൂ​ത്ത​മ്പ​ല​ത്തി​ല്‍​നി​ന്ന് പു​റ​ത്തു​വ​ന്ന് ശ്രീ​കോ​വി​ലി​ലെ സോ​പാ​ന​പ്പ​ടി​യി​ല്‍​നി​ന്ന് തൊ​ഴു​ത് മേ​ല്‍​ശാ​ന്തി​യി​ല്‍​നി​ന്ന് തീ​ര്‍​ഥം​വാ​ങ്ങു​ന്ന ച​ട​ങ്ങ് കേ​ര​ള​ത്തി​ലെ അ​പൂ​ര്‍​വം ക്ഷേ​ത്ര​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ളു. തു​ട​ര്‍​ന്നു​ള്ള 11 ദി​വ​സ​ങ്ങ​ളി​ലാ​യി ഹ​നൂ​മാ​ന്‍ രാ​മാ​യ​ണ​ക​ഥ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ഭി​ന​യി​ക്കും. ഡോ. ​അ​മ്മ​ന്നൂ​ര്‍ ര​ജ​നീ​ഷ് ചാ​ക്യാ​ര്‍ ഹ​നൂ​മാ​നാ​യി അ​ര​ങ്ങി​ല്‍​വ​ന്നു. പാ​ല​പ്പു​റം ന​മ്പ്യാ​ര്‍​മ​ഠം നേ​പ​ഥ്യ ജി​നേ​ഷ് ന​മ്പ്യാ​ര്‍ മി​ഴാ​വി​ലും ഇ​ന്ദി​ര ന​ങ്ങ്യാ​ര്‍ താ​ളം​പി​ടി​ച്ചും പ​ങ്കു​ചേ​ര്‍​ന്നു.

കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​ സി.​കെ. ഗോ​പി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. അ​ജ​യ്കു​മാ​ര്‍, ഡോ. ​മു​ര​ളി ഹ​രി​തം, ഗു​രു അ​മ്മ​ന്നൂ​ര്‍ കു​ട്ട​ന്‍​ചാ​ക്യാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി.