ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Monday, July 21, 2025 1:53 AM IST
ചാ​ല​ക്കു​ടി: പ​വ​ർ ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡ്യ​യു​ടെ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്ക് സ​ർ​ജ​റി ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. അ​ഞ്ചു വ്യ​ത്യ​സ്‌​ത ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് 49,00,000 രൂ​പ ചെ​ല​വ​ഴി​ച്ചു.

ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൈ​മാ​റ​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഷി​ബു വാ​ല​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ദി​പു ദി​നേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൃ​ശൂ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​പി. ശ്രീ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​വ​ർ ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ബി‌​പ്ലോ​ബ് പ്രൊ​ജ​ക്ട‌് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്. ക​ലൈ​ശെ​ൽ​വി രേ​ഖ​ക​ൾ കൈ​മാ​റി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ.​എ. മി​നി​മോ​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​ജെ. ജോ​ജി, സ്റ്റാ​ഫ് പ്ര​തി​നി​ധി സി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, ലേ ​സെ​ക്ര​ട്ട​റി മ​നോ​ജ് എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.