അ​ജ്ഞാ​ത​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, July 20, 2025 10:53 PM IST
ചേ​ർ​പ്പ്: മ​ണ​ലി​പ്പു​ഴ​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ട​ലാ​ശേ​രി പാ​ല​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

എ​റ​വ​ക്കാ​ട് ഓ​ട​ൻ​ചി​റ ഷ​ട്ട​റി​നു സ​മീ​പം ചൂ​ണ്ട​യി​ട്ടി​രു​ന്ന​വ​രാ​ണ് പു​ഴ​യി​ലൂ​ടെ മൃ​ത​ദേ​ഹം ഒ​ഴു​കി​പ്പോ​കു​ന്ന​ത് ക​ണ്ട​ത്. പി​ന്നീ​ട് പാ​ല​ത്തി​നു സ​മീ​പം ത​ട​ഞ്ഞു​നി​ന്ന മൃ​ത​ദേ​ഹം നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്തു.

ഏ​ക​ദേ​ശം 55 വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചു​വ​ന്ന ഷ​ർ​ട്ടും വെ​ള്ള​മു​ണ്ടു​മാ​ണ് വേ​ഷം. ചേ​ർ​പ്പ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.