മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍
Monday, July 21, 2025 11:09 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍.

19ന് ​ത​മ്പാ​നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഭാ​ഗ​ത്തു അ​സു​ഖ​ബാ​ധി​ത​നാ​യി ക​ണ്ടെ​ത്തു​ക​യും മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​രി​ക്കു​ക​യും ചെ​യ്ത​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് മോ​ര്‍​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

ഇ​യാ​ളു​ടെ പേ​രോ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളോ ആ​ശു​പ​ത്രി​രേ​ഖ​ക​ളി​ലി​ല്ല. 60 വ​യ​സ്സു പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ത​മ്പാ​നൂ​ര്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0471 2326549, 94979 80046.