അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ൽ
Tuesday, July 22, 2025 2:26 AM IST
കാ​ട്ടാ​ക്ക​ട: അ​ഭി​ഭാ​ഷ​ക​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു പ​ണം​ത​ട്ടി​യെ​ടു​ത്തു എ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ളെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​യം ക​രി​ക്ക​റ​ത്ത​ല​യ്ക്ക​ൽ ജി​നേ​ഷ് ഭ​വ​നി​ൽ ജി​നേ​ഷ് ജ​യ​നെ (28)യാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കാ​ട്ടാ​ക്ക​ട അ​ഞ്ചു​തെ​ങ്ങി​ൻ​മൂ​ട് മ​ണ്ണാം​കോ​ണം പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഡ്വ. ജെ. ​മു​കേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു സം​ഭ​വം. ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​പെ​ട്ട സം​ഘ​മാ​ണ് കാ​ട്ടാ​ക്ക​ട​യി​ലെ ബാ​റി​ലേ​ക്ക് മു​കേ​ഷി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​ത്.