നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ കടമ്പനാട് വാർഡിൽ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബൂസ്റ്റർ പമ്പും മോട്ടോറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു.
കടമ്പനാട് വാർഡിലെ കുറുംതോട്ടം, നിലക്കൽ, കരിംകുട്ടി, മഴുവൻകോട് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങൾ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി വാർഡ് മെമ്പർ എൽ.ജി. അജേഷിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി ബ്ലോക്ക് ഡിവിഷൻ മെമ്പർ അരുവിക്കര വിജയൻ നായർ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപ അനുവദിച്ചതിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്.
അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി, ബ്ലോക്ക് ഡിവിഷൻ മെമ്പർ അരുവിക്കര വിജയൻ നായർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ മറിയകുട്ടി, അലീഫിയ, വെള്ളനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ബിന്ദു,
വെമ്പനൂർ വാർഡ് മെമ്പർ ഷജിത, വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി. അജേഷ്, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളായ വിശ്വനാഥൻ, ജയൻ, ഗോപാലകൃഷ്ണൻ, കാലമാനൂർ രാജേന്ദ്രൻ, അജിത്, മഴുവൻക്കോട് മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.