നെടുമങ്ങാട്: വൈദ്യുത ലൈൻ പൊട്ടിവീണ് പനയമുട്ടത്ത് 19കാരനായ അക്ഷയ് എന്ന ചെറുപ്പക്കാരൻ മരണപ്പെട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് വാമനാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനവൂർ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സുധീർ ഷാ പാലോട് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് യൂസഫ് കല്ലറ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അമി തിലക്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഷിനാസ്, നജീബ്, ശ്രീകല വെള്ളാഞ്ചിറ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കോൺഗ്രസ് പനവൂർ മണ്ഡലം പ്രസിഡന്റ് കുന്നിൽ ശശി, കോൺഗ്രസ് മൂഴി മണ്ഡലം പ്രസിഡന്റ് വേട്ടംപള്ളി സനൽ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷൈല, രാജ്കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡാഡുഷ, റിഷാദ് പാങ്ങോട്, ആനന്ദ് ആർ. നായർ, നൗഫൽ പെരിങ്ങമല, സിനോജ്, ലീല, മുഹമ്മദ് ഷാൻ, അൻസൽ, രാഹുൽ, കല്ലിയോട് രാഹുൽ, അൻസാരി എന്നിവർ സംസാരിച്ചു.