കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്നു പ​ണം മോ​ഷ്ടി​ച്ചു
Monday, July 21, 2025 7:17 AM IST
പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ൽ കോ​ട്ടാ​കു​ഴി ത​മ്പു​രാ​ൻ​കാ​വ് ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര ക​വാ​ട​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്നു പ​ണം മോ​ഷ്ടി​ച്ചു. ക്ഷേ​ത്ര​ത്തി​ലെ പ​ടി​ക്കെ​ട്ടു​ക​ൾ പൊ​ളി​ഞ്ഞ​തു അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ൽ വെ​ള്ളം ഒ​ഴി​ക്കാ​ൻ ക്ഷേ​ത്ര ഭാ​ര​വാ​ഹി എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത നി​ല​യി​ൽ കാ​ണു​ന്ന​ത്. തു​ട​ർ​ന്നു കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് കാ​ണി​ക്ക​വ​ഞ്ചി തു​റ​ന്നു പ​ണം എ​ടു​ക്കു​ന്ന​ത്. 30,000 ത്തോ​ളം രൂ​പ ഉ​ണ്ടാ​കു​മെ​ന്നും അ​വ​സാ​ന​മാ​യി പ​ണം എ​ടു​ത്തി​ട്ട് മൂ​ന്നു​മാ​സം പി​ന്നി​ടു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.