മടങ്ങിയെത്തുമെന്നു പ്രതീക്ഷിച്ചു; പക്ഷേ...
Tuesday, July 22, 2025 2:26 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ന്നും വി​ധി​യോ​ടു പോ​രാ​ട്ടം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍ നി​ന്നും ആ​രോ​ഗ്യ​ത്തോ​ടെ തി​രി​ച്ചു​വ​രു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ സ്‌​നേ​ഹി​ക്കു​ന്ന ചി​ല​രെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു വി​എ​സി​ന്‍റെ ര​ക്ത​സ​മ്മ​ര്‍​ദം അ​സാ​ധാ​ര​ണ​മാ​യി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ആ ​പ്ര​തീ​ക്ഷ​ക​ള്‍​ക്കു മ​ങ്ങ​ലേ​റ്റ​ത്. മ​ക​ന്‍ വി.​എ.​ അ​രു​ണ്‍​കു​മാ​ര്‍, മ​ക​ള്‍ ആ​ശ, മ​രു​മ​ക​ന്‍ ഡോ.​ത​ങ്ക​രാ​ജ് എ​ന്നി​വ​രും അ​ടു​ത്ത ചി​ല ബ​ന്ധു​ക്ക​ളു​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​യും അ​രു​ണ്‍​കു​മാ​ര്‍ വി​വ​ര​മ​റി​യി​ച്ചു. തൊ​ട്ടു പി​ന്നാ​ലെ അ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി.

ഉച്ചതിരിഞ്ഞു 4.10നാ​ണു വി​എ​സി​ന്‍റെ മ​ര​ണ വാ​ര്‍​ത്ത അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി എം.​വി. ​ഗോ​വി​ന്ദ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ​യും പാ​ര്‍​ട്ടി​യു​ടെ​യും ന​ട​പ​ടി​ക​ള്‍​ക്കു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​കു​യും അ​ണി​ക​ള്‍​ക്കു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ണി​ക​ള്‍​ക്കും ഒ​പ്പം വി​എ​സി​ന്‍റെ മു​ന്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ എ.​ സു​രേ​ഷ്, കെ.​എം.​ ഷാ​ജ​ഹാ​ന്‍, ജോ​സ​ഫ് സി.​ മാ​ത്യു, കെ.​വി.​സു​ധാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തി​നന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ക്കു​ന്ന​തും കാ​ത്തു നാ​ലു​മ​ണി​ക്കൂ​ളോ​ളം ആ​ശു​പ​ത്രി​യു​ടെ പു​റ​ത്തു കാ​ത്തു​നി​ന്നു.