ജ​മ​ന്തി​-പ​ച്ച​ക്ക​റി കൃ​ഷി​ ആരംഭിച്ചു
Tuesday, July 22, 2025 2:26 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട ജം​ഗ്ഷ​ന് സ​മീ​പ​ത്ത് വെ​ള്ള​റ​ട അ​ക്ഷ​യ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 47 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് ജ​മ​ന്തി​യും, പ​ച്ച​ക്ക​റി കൃ​ഷി​യും ആ​രം​ഭി​ച്ചു. ഞ​ങ്ങ​ളും പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക് എ​ന്ന പേ​രി​ലാ​ണ് കൃ​ഷി സം​രം​ഭം ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ ആ​രം​ഭി​ച്ച കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ള്‍ ദാ​സ് നി​ര്‍​വ​ഹി​ച്ചു. വെ​ള്ള​റ​ട അ​ക്ഷ​യ സെ​ന്‍റ​ര്‍ മാ​നേ​ജ​ര്‍ ബി​നു​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ര്‍ ജെ​ഫി​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സി​ന്ധു,അ​ക്ഷ​യാ സെ​ന്‍റ​ര്‍ ജീ​വ​ന​ക്കാ​രാ​യ അ​ജോ​ബി​നു, ശ​ര​ണ്യ, സ​ന്ധ്യ, ബി​നി​ത, സി​ന്ധു, ജ​യ​ല​ക്ഷ്മി, അ​ന​ശ്വ​ര, എ​ഡി​എ​സ് അം​ഗം എ​സ്.​ആ​ര്‍. സു​നി​ത, സി​ഡി​എ​സ് അം​ഗം ആ​ര്‍.​എ​സ്. സു​നി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഓ​ണ​ത്തി​ന് പ​ച്ച​ക്ക​റി വി​ള​വ് ല​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലും അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കാ​ന്‍ ജ​മ​ന്തി പൂ ​ല​ഭി​ക്കാ​ന്‍ പാ​ക​ത്തി​നാ​ണ് പാ​ട​ശേ​ഖ​രം ഒ​രു​ക്കി കൃ​ഷി ആ​രം​ഭി​ച്ച​ത്.