ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ആ​ദ​ര്‍​ശ​വാ​ൻ: ചെന്നിത്തല
Tuesday, July 22, 2025 2:26 AM IST
തിരുവനന്തപുരം: കേ​ര​ള​ത്തി​ന്‍റെ ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ആ​ദ​ര്‍​ശ​വാ​നും വി​ട പ​റ​ഞ്ഞു. വേ​ലി​ക്ക​ക​ത്ത് ശ​ങ്ക​ര​ന്‍ അ​ച്യു​താ​ന​ന്ദ​ന്‍ എ​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഇ​തി​ഹാ​സ​മാ​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ക​റ​ക​ള​ഞ്ഞ നേ​താ​ക്ക​ളി​ല്‍ അ​വ​സാ​ന​ത്തെ​യാ​ള്‍.

എന്‍റെ ബാ​ല്യം മു​ത​ല്‍ കേ​ട്ടു​തു​ട​ങ്ങി​യ പേ​രാ​ണ​ത്. ഞാ​ന്‍ കെ​എ​സ്‌യു പ്ര​വ​ര്‍​ത്ത​ക​നാ​യി ചെ​ന്നി​ത്ത​ല​യി​ല്‍ രാ​ഷ്ട്രീ​യം തു​ട​ങ്ങി​യ കാ​ല​ത്തി​നും എ​ത്ര​യോ മു​ന്‍​പേ അ​ദ്ദേ​ഹം പു​ന്ന​പ്ര- വ​യ​ലാ​ര്‍ സ​മ​ര​നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ കേ​ര​ള​ത്തി​ലെ​മ്പാ​ടും അ​റി​യ​പ്പെ​ടു​ന്ന നേ​താ​വാ​യി മാ​റി​യി​രു​ന്നു. ഞാ​ന്‍ പാ​ര്‍​ല​മെന്‍റം​ഗ​മാ​യി പോ​യ​പ്പോ​ഴാ​ണ് അ​ച്യു​താ​ന​ന്ദ​നു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​ന്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യ​ത്. യാ​ദൃ​ശ്ചി​ക​മാ​യി പ​ല​വ​ട്ടം ഒ​ന്നി​ച്ച് വി​മാ​ന​ത്തി​ലും ട്രെ​യി​നി​ലും ഒ​ക്കെ യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യി.

പ​ക്ഷേ, അ​തെ​ല്ലാം അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു കാ​ണാ​നും അ​റി​യാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളാ​യി മാ​റ്റി. രാ​ഷ്ട്രീ​യ​മാ​യി വ​ള​രെ അ​ക​ല​മു​ള്ള​വ​രാ​ണ് ഞ​ങ്ങ​ള്‍ ര​ണ്ടു പേ​രും. വ​ള​രെ വി​ഭി​ന്ന​മാ​യ ചേ​രി​യി​ല്‍ നി​ന്നു​കൊ​ണ്ട് പ​ര​സ്പ​രം അ​ട​രാ​ടു​മ്പോ​ഴും സാ​ധാ​ര​ണ വ്യ​ക്തി​ക​ളെ​ന്ന നി​ല​യി​ല്‍ ഞ​ങ്ങ​ള്‍ പ​ര​സ്പ​രം മ​ന​സി​ലാ​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്തി​ട്ടുണ്ടെന്നും ചെന്നിത്ത ല കൂട്ടിച്ചേർത്തു.