ഔ​ഷ​ധ നെ​ൽ​കൃ​ഷി​യു​മാ​യി വെ​സ്റ്റ് കൊ​ര​ട്ടി കൂ​ട്ടു​കൃ​ഷി​സം​ഘം
Saturday, July 26, 2025 12:55 AM IST
വെ​സ്റ്റ് കൊ​ര​ട്ടി: ക​ർ​ക്ക​ട​ക​മാ​സ​ത്തി​ൽ ഔ​ഷ​ധ നെ​ൽ​കൃ​ഷി​യു​മാ​യി വെ​സ്റ്റ് കൊ​ര​ട്ടി കൂ​ട്ടു​കൃ​ഷി​സം​ഘം.

അ​ന്ന​മ​ന​ട കൃ​ഷി​ഭ​വ​നും വെ​സ്റ്റ് കൊ​ര​ട്ടി കൂ​ട്ടു​കൃ​ഷി പാ​ട​ശേ​ഖ​ര​സ​മി​തി​യും സം​യു​ക്ത​മാ​യാ​ണ് വെ​സ്റ്റ് കൊ​ര​ട്ടി വെ​ള്ളി​ലം​പാ​ട​ത്ത് ഔ​ഷ​ധ - പോ​ഷ​ക ഗു​ണ​ങ്ങ​ളു​ള്ള ന​വ​ര നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്. വി​ത്തു​വി​ത​ച്ച് കേ​വ​ലം 80 ദി​വ​സ​ത്തി​നു​ള്ളി​ൽ കൊ​യ്തെ​ടു​ക്കാ​നാ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദും കൃ​ഷി ഓ​ഫീ​സ​ർ പി.​കെ. ബി​ജു​മോ​നും വി​ത്തി​ട​ൽ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​യു. കൃ​ഷ്ണ​കു​മാ​ർ, മോ​ളി വ​ർ​ഗീ​സ്, പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജി.​ഡി. തോ​മ​സ്, കെ.​എം. സ​ലീം, കെ. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി​യി​റ​ക്ക​ലും പ​രി​പാ​ല​ന​വും.